Times Kerala

വേനലിൽ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾ

 
വേനലിൽ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾ

ഏതു കാലത്തും നേത്രസംരക്ഷണം ഒഴിച്ചുകൂടാനാവത്തതാണ്. വേനലിൽ പ്രത്യേകിച്ചും. കടുത്ത വേനലും, പൊടിപടലങ്ങളും കൂടിയാകുമ്പോൾ കണ്ണുകൾക്ക് അല‍ർജിയുണ്ടാകുന്നത് സ്വാഭാവികം. പ്രധാനമായും മൂന്ന് അസുഖങ്ങളാണ് കണ്ണിനെ ബാധിക്കുന്നത്. അലര്‍ജിമൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍ , ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന നേത്രരോഗങ്ങള്‍ , കണ്‍പോള വീക്കം എന്നിവയാണിത്.

അലർജി കൊണ്ടുണ്ടാകുന്ന നേത്ര രോഗങ്ങൾ സാധാരണ പകരില്ല. ചൂടുകാലത്ത് കൂടുതലായി കാണുന്ന രോഗമാണ് ചെങ്കണ്ണ്. വായുവിലൂടെ ഒരിക്കലും ചെങ്കണ്ണ് പകരില്ല. രോഗി ഉപയോഗിച്ച ടൗവ്വല്‍,സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. അതുപോലെ രോഗികൾ കൈകൾ വൃത്തിയാക്കാനും ശ്രദ്ധിക്കണം. കൂടുതലായി കണ്‍കുരു വരുന്നത് വേനൽക്കാലത്താണ്. ചൂടും, പൊടിപടലങ്ങൾ. താരൻ, പേൻ എന്നിവ കൺകുരുവിന് കാരണമാകാം. രണ്ടുദിവസത്തില്‍ കൂടുതല്‍ കണ്ണിന് ചുവപ്പുനിറം കണ്ടാല്‍ വൈദ്യസഹായം തേടണം. നേത്രരോഗങ്ങൾക്കുള്ള സ്വയം ചികിത്സ ഒഴിവാക്കുക. അലർജി രോഗങ്ങൾക്കുള്ള തുള്ളിമരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക

Related Topics

Share this story