Times Kerala

കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു; 35 പേർക്ക് പരുക്ക്

 
കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു; 35 പേർക്ക് പരുക്ക്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ കുളുവിൽ ബസ് കൊക്കയിലേക്ക് വീണ് 25 പേർ മരിച്ചു. 35 പേർക്ക് പരുക്കേറ്റു. അപകടം നടക്കുമ്പോൾ 60 യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കുളുവിലെ ബഞ്ജാറിൽ HP 66- 7065 രജിസ്ട്രേഷൻ നമ്പറുള്ള സ്വകാര്യ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കുളു എസ് പി ശാലിനി അഗ്നിഹോത്രി പറഞ്ഞു. ഇതിനോടകം 15 മൃതശരീരങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

Related Topics

Share this story