Times Kerala

ശ്രീനാരായണ ഗുരു ദര്‍ശനം ആധാരമാക്കി പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി

 
ശ്രീനാരായണ ഗുരു ദര്‍ശനം ആധാരമാക്കി പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി:   ശ്രീനാരായണ ഗുരു ദര്‍ശനം ആധാരമാക്കി പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. പെരിയാറിനെ ഗംഗയെപ്പോലെ ശുദ്ധീകരിക്കും. മുത്തലാഖ് നിരോധനം, അനധികൃത കുടിയേറ്റം തടയല്‍, തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തല്‍ എന്നീ വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ ഉറച്ച് മുന്നോട്ടു പോകുമെന്നും  രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയിലെന്നും രാഷ്ട്രപതി വ്യക്തമാക്കി.

മതമുദ്രാവാക്യങ്ങള്‍ കലുഷിതമാക്കിയ സഭാ ദിനങ്ങള്‍ക്ക് പിന്നാലെ പാര്‍ലമെന്‍റില്‍ ശ്രീനാരായണ ഗുരുവിന്‍റെ ഈ സൂക്തത്തോടെ രാഷ്ട്രപതി മോദി സര്‍ക്കാരിന്‍റെ നയം പ്രഖ്യാപിച്ചു.  മുത്തലാഖ് ബില്ലിനെ എല്ലാ എം.പിമാരും പിന്തുണയ്ക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ജിഎസ്ടി ഇനിയും ലളിതമാക്കും. കള്ളപ്പണത്തിനെതിരായ നടപടി കൂടുതല്‍ കര്‍ശനമാക്കും. അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളിയാണ്. ഇത് തടയാന്‍ സുരക്ഷശക്തമാക്കും. പൗരത്വ റജിസ്റ്റര്‍ യഥാര്‍ഥ്യമാക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്നതാണ് വിദേശനയം. സൈന്യത്തെ നവീകരിക്കും. മിന്നലാക്രമണം, വ്യോമക്രമണം, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് എന്നിവ രാഷ്ട്രപതി പരാമര്‍ശിച്ചപ്പോള്‍ വലിയ ഹര്‍ഷാരവമുയര്‍ന്നു.

2014 മുതലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ജനങ്ങള്‍ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നല്‍കി. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. 5 ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാകും. കര്‍ഷകക്ഷേമത്തിനും സ്ത്രീസുരക്ഷയ്ക്കും ആദ്യ പരിഗണന. ജലദൗര്‍ലഭ്യം രാജ്യം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയാണ്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു.

Related Topics

Share this story