Times Kerala

മുസ്ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം ഒഴിവാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിക്ക് മുസ്ലിം വിഭാഗത്തിലെ മതനേതാക്കളുടെ കത്ത്

 
മുസ്ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം ഒഴിവാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിക്ക് മുസ്ലിം വിഭാഗത്തിലെ മതനേതാക്കളുടെ കത്ത്

കൊല്‍ക്കത്ത: കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് മുസ്ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം ഒഴിവാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുസ്ലിം വിഭാഗത്തിലെ മതനേതാക്കളുടെ കത്ത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം നടത്തിയതും മോഡല്‍ ഉഷോഷി സെന്‍ഗുപ്തയെ ആക്രമിച്ചതും മുസ്ലിംകളാണെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് മതനേതാക്കള്‍ മുഖ്യ മന്ത്രിക്ക് കത്തെഴുതിയത്.

Related Topics

Share this story