Times Kerala

ബിനോയ് കോടിയേരിയും യുവതിയും മുംബൈ ഹോട്ടലില്‍ തങ്ങിയിട്ടുണ്ടെന്ന് പോലീസ്

 
ബിനോയ് കോടിയേരിയും യുവതിയും മുംബൈ ഹോട്ടലില്‍ തങ്ങിയിട്ടുണ്ടെന്ന് പോലീസ്

മുംബൈ: ബിനോയ് കോടിയേരിയും മാനഭംഗം ഉന്നയിച്ച യുവതിയും മുംബൈയില്‍ ഒന്നിച്ച്‌ താമസിച്ചതിന് തെളിവുണ്ടെന്ന് മുംബൈ പോലീസ്. യുവതിയെ പോലീസ് ചോദ്യം ചെയ്തു. മുംബൈയിലെ ഹോട്ടലിലും ഫ്ളാറ്റിലും ബിനോയ് കോടിയേരിയും യുവതിയും ഒന്നിച്ച്‌ താമസിച്ചതിന് തെളിവുണ്ടെന്ന് മുംബൈ ഒഷ് വാര പോലീസ് വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് കേരളത്തിലെത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബിനോയ് ഒളിവിലാണെന്നാണ് സംശയം . അതെ സമയം ഇയാള്‍ കേരളത്തില്‍ തന്നെയുണ്ടെന്നാണ് മുംബൈ പോലീസ് പ്രതികരിക്കുന്നത്.

Related Topics

Share this story