Times Kerala

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരകൊറിയയില്‍

 
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരകൊറിയയില്‍

പ്യോങ് യാങ് : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരകൊറിയയില്‍ . ദ്വിദിന സന്ദര്‍ശനത്തിനായി ഷി ജിന്‍ പിങ് ഉത്തരകൊറിയയിലെത്തി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ചൈന പ്രസിഡന്റ് ഉത്തരകൊറിയയില്‍ കാലു കുത്തുന്നത് . 1949 ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചത്. ശേഷം നാല് തവണ മാത്രമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഷി ജിന്‍ പിങ്ങിന്റെ സന്ദര്‍ശനം ചരിത്ര പ്രാധാന്യമുള്ളതാണ് .

Related Topics

Share this story