Times Kerala

ഉറക്കം ആറു മണിക്കൂറിൽ കുറഞ്ഞാൽ ജാഗ്രത.!!

 
ഉറക്കം ആറു മണിക്കൂറിൽ കുറഞ്ഞാൽ ജാഗ്രത.!!

ഉറക്കം ആറു മണിക്കൂറിൽ കുറഞ്ഞാൽ ഹൃദ്രോഗം വരാൻ 27 %സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.ഏഴെട്ടു മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ചാണ് ഇത്.

ആഹാര നിയന്ത്രണം മാത്രമല്ല ,ഉറക്കവും ഒരായുധമാണെന്ന് അർത്ഥം:മാഡ്രിഡിലെ ഗവേഷകൻ ജോസ് ഓർദേവാസ് അമേരിക്കൻ കാർഡിയോളജി കോളജിന്റെ മാസികയിലെ ലേഖനത്തിൽ വ്യക്തമാക്കി.

ഉറക്കം കുറയുന്നത് ആര്തറോ സ്ലെറോസിസ്‌ ന് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു . ശരീരത്തിൽ ഉടനീളം സിരകളിൽ പാട ഉറയുന്നതാണ്,ഈ രോഗം.പ്രായം,തൂക്കം , പുകവലി ,വ്യായാമം എന്നിവയൊന്നും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടതല്ല . ശരാശരി 46 വയസുള്ള,മുൻപ് ഹൃദ്രോഗമില്ലാതിരുന്ന 4000 സ്പെയിൻ കാരിലായിരുന്നു,പഠനങ്ങൾ.
കൂടുതൽ ഉറക്കവും പ്രശ്നമാണ്.എട്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന സ്ത്രീകളിൽ ഈ രോഗത്തിന് സാധ്യത കണ്ടു.

Related Topics

Share this story