Times Kerala

ബിനോയ് കോടിയേരിക്ക് പോലീസ് ഇന്ന് നോട്ടീസ് നല്‍കും

 
ബിനോയ് കോടിയേരിക്ക് പോലീസ് ഇന്ന് നോട്ടീസ് നല്‍കും

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസാണ് നല്‍കുക. ഇന്നലെ കണ്ണൂരിലെത്തിയ സംഘം എസ്പിയുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. വിവാഹ വാഗ്‍ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

Related Topics

Share this story