ഒമ്പതു പേർ ചേർന്നു മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി
Jun 20, 2019, 09:53 IST
നോയിഡ:നോയിഡയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ട ബലാത്സംഘം. നോയിഡ സെക്ടര്‍ 135-ലെ ഫാംഹൗസില്‍ ഒമ്പതു പേർ ചേർന്നു മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പ്രതികൾക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.