Times Kerala

പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ പ്രത്യേക പുനരധിവാസ പദ്ധതി

 
പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ പ്രത്യേക പുനരധിവാസ പദ്ധതി

തിരുവനന്തപുരം: കടൽക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനുള്ള പ്രത്യേക പുനരധിവാസ പദ്ധതിക്കു മന്ത്രിസഭായോഗം അനുമതി നല്കി. കടൽത്തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ അവിടെനിന്ന് സ്വയം ഒഴിയാൻ തയ്യാറായാൽ അവർക്ക് വീട് നിർമാണത്തിനായി 10 ലക്ഷം രൂപയോ അല്ലെങ്കിൽ ഫ്‌ളാറ്റ് നിർമിച്ചു നൽകുകയോ ചെയ്യുന്നതാണ് പുതിയ പദ്ധതി. ആരെയും തീരത്തുനിന്ന് നിർബന്ധിച്ചു കുടിയൊഴിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

Related Topics

Share this story