Times Kerala

3 വർഷങ്ങളിൽ കുവൈറ്റിൽ നിന്നും തിരിച്ചയച്ചത് 20,000 വിദേശികളെ : കുവൈറ്റ് ധനകാര്യ മന്ത്രി

 
3 വർഷങ്ങളിൽ കുവൈറ്റിൽ നിന്നും തിരിച്ചയച്ചത് 20,000 വിദേശികളെ : കുവൈറ്റ് ധനകാര്യ മന്ത്രി

കുവൈത്ത് : കഴിഞ്ഞ 3 വർഷങ്ങളിൽ രാജ്യത്ത് നിന്നും 20,000 വിദേശികളെ തിരിച്ചയച്ചതായി ധനകാര്യ മന്ത്രി വ്യക്തമാക്കി . വിവിധ തസ്തികകൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്കാണ് വിസ പുതുക്കാതെ തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത് .20,000 വിദേശികളെ കുവൈറ്റിൽ നിന്ന് തിരികെ അയച്ചതായി ധനകാര്യ മന്ത്രി മറിയം അൽ ആഖീൽ വ്യക്തമാക്കി.

കുവൈത്തിൽ ഗവൺമെന്റ് ഷെൽട്ടറുകളിൽ കഴിയുന്ന നൂറുകണക്കിന് വിദേശികളെ സ്വദേശങ്ങളിലെക്ക് തിരികെ അയക്കാനുള്ള നടപടികൾ മാൻ പവർ അതോരിടി യുടെ നേതൃത്വത്തിൽ നടന്നു വരുന്നതായും മറിയം അൽ ആഖീൽ അറിയിച്ചു. തൊഴിലാളികൾ്ക്ക് മികച്ച സൌകര്യങ്ങൾ നൽകുന്നതിനൊപ്പം മനുഷ്യ കടത്ത് നിയന്ത്രിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ദമാണന്നും അൽ ആഖീൽ കൂട്ടിച്ചെർത്തു .

Related Topics

Share this story