Times Kerala

നിപാ വൈറസ്: തമിഴ്നാട്ടില്‍ ഒരാള്‍ നിരീക്ഷണത്തില്‍

 
നിപാ വൈറസ്: തമിഴ്നാട്ടില്‍ ഒരാള്‍ നിരീക്ഷണത്തില്‍

ചെന്നൈ: തമിഴ്നാട്ടില്‍ നിപാ വൈറസ് ബാധയെന്ന്‍ സംശയം. നിപാ ലക്ഷണങ്ങളുമായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട് കടലൂര്‍ സ്വദേശിയെയാണ് പുതുച്ചേരി ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ രക്തസാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ നിപാ ബാധയാണോയെന്ന്‍ വ്യക്തമാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് സൂചന.

Related Topics

Share this story