Times Kerala

റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം, ചീഫ് വിപ്പായി എന്‍.ജയരാജ്; മുഖ്യമന്ത്രിക്ക് കത്ത് കൈമാറി ജോസ് കെ. മാണി

 
റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം, ചീഫ് വിപ്പായി എന്‍.ജയരാജ്; മുഖ്യമന്ത്രിക്ക് കത്ത് കൈമാറി ജോസ് കെ. മാണി

കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിച്ച മന്ത്രിസ്ഥാനത്തേക്ക് ഇടുക്കി എംഎല്‍എ  റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ. എന്‍.ജയരാജിനെയും തീരുമാനിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യമന്ത്രിക്കും എൽഡിഎഫ് കണ്‍വീനര്‍ക്കും കൈമാറി. റോഷി അഗസ്റ്റിൻ തുടർച്ചയായ അഞ്ചാം തവണയും കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ജയരാജ് തുടർച്ചയായ നാലാം തവണയുമാണ് നിയമസഭയില്‍ എത്തുന്നത്.അതേസമയം പുതിയ എൽഡിഎഫ് സർക്കാരിലേക്ക് മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള സിപിഎം, സിപിഐ നിര്‍ണായക യോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും.

Related Topics

Share this story