Times Kerala

140 ദശലക്ഷം കോവാക്സിൻ മരുന്നിന്റെ അപര്യാപ്തത ; ഇന്ത്യ കോവാക്സിൻ കയറ്റുമതി നിർത്തിവച്ചത് മറ്റ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു

 
140 ദശലക്ഷം കോവാക്സിൻ മരുന്നിന്റെ അപര്യാപ്തത ; ഇന്ത്യ കോവാക്സിൻ കയറ്റുമതി നിർത്തിവച്ചത് മറ്റ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ കോവാക്സിൻ പ്രതിരോധമരുന്നിന്റെ വൻ ഉത്പാദകരായ ഇന്ത്യ, രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം കണക്കിലെടുത്ത്‌, അന്യരാജ്യങ്ങളിലേക്കുള്ള ആസ്ട്രസേനിക്ക മരുന്നിന്റെ കയറ്റുമതി മൂന്നുമാസമായി നിർത്തിവച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി 140 ദശലക്ഷം വാക്സിൻ മരുന്നിന്റെ കുറവാണ് മറ്റു രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്നത്. യുണിസെഫിന്റെ കോവാക്സ് പദ്ധതി മുഖേന 65 ദശലക്ഷം മരുന്നുകൾ ഈ ആഴ്ച നൽകപ്പെടും. വികസ്വര രാജ്യങ്ങളിൽ വന്ന ഈ കുറവ് നികത്താൻ, ജി 7 ഉച്ചകോടിയ്ക്കു മുന്നോടിയായി എല്ലാ രാജ്യങ്ങളോടും 20 ശതമാനം വാക്സിൻ അവരുടെ പക്കൽ നിന്നും നൽകാനായി ആവശ്യപ്പെട്ടിരിക്കുകയാണ് യൂണിസെഫ്. മെയ് മാസത്തോടെ വികസ്വര- ദരിദ്ര രാഷ്ട്രങ്ങൾക്ക് നൽകാൻ തീരുമാനിച്ച 140 ദശലക്ഷം വാക്സിനാണ് കുറവ് വന്നിരിക്കുന്നത്. കോവാക്സിന്റെ വൻ ഉത്പാദകരായ ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായാണ് ഇത്തരം രാജ്യങ്ങൾക്ക് വാക്സിൻ നല്കിക്കൊണ്ടിരുന്നത്.

Related Topics

Share this story