Times Kerala

മന്ത്രിസ്ഥാന വിഭജനം; നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്

 
മന്ത്രിസ്ഥാന വിഭജനം; നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുൻപുള്ള എല്‍ഡിഎഫിന്റെ നിർണായക നേതൃയോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോണ്‍ഗ്രസ് എസ്. ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ തുടങ്ങിയ ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം നല്‍കാനാണ് നിലവിലുള്ള ധാരണ. ഇവരില്‍ ആര്‍ക്കെല്ലാം ആദ്യ ടേമില്‍ അവസരം ലഭിക്കും എന്നത് സംബന്ധിച്ച്‌ ഇന്നത്തെ യോഗത്തിൽ തീരുമാനമാകും.

Related Topics

Share this story