Times Kerala

മഴക്കെടുതി; പത്തനംതിട്ടയിൽ 64 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു

 
മഴക്കെടുതി; പത്തനംതിട്ടയിൽ 64 വീടുകള്‍ ഭാഗികമായും ഒരു വീട്  പൂര്‍ണമായും തകര്‍ന്നു

പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ മഴയും കാറ്റിലും 64 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 64 പേരുടെ വീടുകളാണ് ഭാഗികമായും തിരുവല്ലയില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. അടൂര്‍ 19, കോഴഞ്ചേരി 5, തിരുവല്ല 4, റാന്നി 8, കോന്നി 15, മല്ലപ്പള്ളി 13 വീടുകളാണ് ഭാഗീകമായി തകര്‍ന്നിട്ടുള്ളത്.

Related Topics

Share this story