Times Kerala

ട്രിപ്പിൾ ലോക്ഡൗണിനിടെ പച്ചക്കറി ലോറിയിൽ മദ്യം കടത്താൻ ശ്രമം: രണ്ട് പേർ എക്‌സൈസിന്റെ പിടിയിൽ

 
ട്രിപ്പിൾ ലോക്ഡൗണിനിടെ പച്ചക്കറി ലോറിയിൽ മദ്യം കടത്താൻ ശ്രമം: രണ്ട് പേർ എക്‌സൈസിന്റെ പിടിയിൽ

മലപ്പുറം : ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ മലപ്പുറം ജില്ലയിൽ പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച മദ്യം എക്‌സൈസ് പിടികൂടി. കർണാടകയിൽ മാത്രം വിൽപ്പനാനുമതിയുള്ള 25.830 ലിറ്റർ ഐഎംഎഫ്എൽ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ നിലമ്പൂർ സ്വദേശികളായ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.നിലമ്പൂർ വല്ലപ്പുഴ പറമ്പൻ മുഹമ്മദ് അസ്ലം (24), മുമ്മൂള്ളി പൂളക്കൽ യദുകൃഷ്ണ (23) എന്നിവരെ പിടികൂടിയത്. വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികളേയും കേസ് രേഖകളും മദ്യവും വാഹനവും തുടർ നടപടികൾക്കായി നിലമ്പൂർ റേഞ്ച് ഓഫീസിന് കൈമാറി.

Related Topics

Share this story