Times Kerala

ലണ്ടനിലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്; 17 പേര്‍ അറസ്റ്റില്‍; വീഡിയോ കാണാം

 
ലണ്ടനിലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്; 17 പേര്‍ അറസ്റ്റില്‍; വീഡിയോ കാണാം

ലണ്ടൻ: ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ യാത്രക്കാർ തമ്മിൽ കൂട്ടത്തല്ല്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാർ തമ്മിലടിച്ചത്. മെയ് 14-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്.മെയ് 14-ാം തീയതി രാവിലെ എട്ട് മണിയോടെയാണ് വിമാനത്താവളത്തിൽ സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, എന്താണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

വീഡിയോ കാണാം…

Related Topics

Share this story