കോഴിക്കോട് ജില്ലയില്‍ ഇന്ന് 1492 പേർക്ക് കോവിഡ്
May 17, 2021, 19:47 IST
കോഴിക്കോട്:ജില്ലയില്‍ ഇന്ന് 1492 പേർക്ക് കോവിഡ് . വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കു പോസിറ്റീവായി. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1457 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8868 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5724 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.17.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 36309 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.