Times Kerala

രാംപുരില്‍ ഭര്‍ത്താവിന്‍റെ മുന്നിലിട്ട് യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

 
രാംപുരില്‍ ഭര്‍ത്താവിന്‍റെ മുന്നിലിട്ട് യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

രാംപുര്‍: യുപിയിലെ രാംപുരില്‍ ഭര്‍ത്താവിന്‍റെ മുന്നിലിട്ട് യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു .കഴിഞ്ഞ ദിവസമാണ് ക്രൂരപീഡനം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും ഭാര്യയെയും നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തി അപമാനിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ദേശീയമാധ്യമമാണ് ക്രൂര പീഡനത്തിന്‍റെ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.

യുവാവിനെ ബൈക്കില്‍ നിന്ന് ബലാല്‍ക്കാരമായി പിടിച്ചിറക്കി യുവാക്കള്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷം തൊട്ടടുത്ത മരത്തില്‍ കെട്ടിയിട്ടു. പിന്നീട് ഭര്‍ത്താവിന്‍റെ മുന്നിലിട്ട് യുവതിയെ ക്രൂര പീഡനത്തിനിരയാക്കി. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ യുവാക്കള്‍ പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ക്രൂര പീഡനത്തിന് ശേഷം യുവാവിനെയും ഭാര്യയെയും ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നു കളഞ്ഞു . സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. പീഡന ദൃശ്യം മാധ്യമങ്ങില്‍ എത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു . പീഡന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമ നടപടിയുണ്ടാകുമെന്ന് പൊലീസ് കൂട്ടിച്ചെര്‍ത്തു .

Related Topics

Share this story