Times Kerala

ബിനോയ്‍ക്കെതിരായ പരാതിയിൽ മുംബൈ പൊലീസ് നടപടി തുടങ്ങി

 
ബിനോയ്‍ക്കെതിരായ പരാതിയിൽ മുംബൈ പൊലീസ് നടപടി തുടങ്ങി

അന്ധേരി: ബിനോയ് കൊടിയേരിക്കെതിരായ ലൈംഗീക പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ്. പരാതിക്കാരി നൽകിയ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും അതിന് ശേഷം ബിനോയ് കോടിയേരിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. വാട്സ് അപ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കും.

അതേസമയം, യുവതിക്ക് എതിരെ ബിനോയ് കോടിയേരി നൽകിയ ബ്ലാക്ക് മെയിലിങ്ങ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ കണ്ണൂർ എസ് പി ഇന്ന് തീരുമാനമെടുത്തേക്കും. അതേസമയം,​ യുവതിക്കെതിരെ ബിനോയ് കോടിയേരി ഒന്നരമാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് പരാതി. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് സഹിതമാണു ബിനോയ് പരാതി നൽകിയത്. ആറുമാസം മുമ്പ് ഇവർ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഞാനവരെ കല്യാണം കഴിച്ചെന്നാണ് കത്തിൽ അവകാശപ്പെട്ടത്. എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തിൽ അവരെ താൻ വെല്ലുവിളിച്ചിരുന്നതാണ്. അത് തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങളുണ്ടെന്നും ബിനോയ് ചൂണ്ടിക്കാട്ടി.

Related Topics

Share this story