Times Kerala

പുതുമുഖ സംവിധായകർക്ക് മാത്രമായി ഒരു പ്രൊ‍ഡക്‌ഷൻ കമ്പനിയുമായി ഫ്രൈഡേ ഫിലിംസ്

 
പുതുമുഖ സംവിധായകർക്ക്  മാത്രമായി ഒരു  പ്രൊ‍ഡക്‌ഷൻ കമ്പനിയുമായി ഫ്രൈഡേ ഫിലിംസ്

ഒട്ടനവധി പുതുമുഖ സംവിധായകരെ മലയാളത്തിനു സമ്മാനിച്ച പ്രൊഡക്‌ഷൻ കമ്പനിയാണ് ഫ്രൈഡേ ഫിലിംസ്. ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച പത്തു ചിത്രങ്ങളിലൂടെ വിജയ് മലയാളസിനിമയ്ക്ക് സമ്മാനിച്ചത് പത്തു സംവിധായകരെയാണ്, ഒപ്പം നിരവധി സാങ്കേതികപ്രവർത്തകരും  അഭിനേതാക്കളും ഹരിശ്രീ കുറിച്ചു.

ഇപ്പോഴിതാ പുതുമുഖങ്ങൾക്കു വേണ്ടി മാത്രമൊരു പ്രൊ‍ഡക്‌ഷൻ കമ്പനിയുമായി ഫ്രൈഡേ ഫിലിംസ്. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സ് എന്നാണ് കമ്പനിയുടെ പേര്. ഫ്രൈഡേ ഫിലിം ഹൗസ് നിലനിർത്തിക്കൊണ്ടു തന്നെയാണ് പുതിയൊരു പ്രൊഡക്‌ഷനുമായി വിജയ് ബാബു എത്തുന്നത്. ഈ ബാനറിൽ പുതുമുഖങ്ങളുടെ സിനിമയ്ക്കാകും പ്രാധാന്യം.

Related Topics

Share this story