Times Kerala

ലോകകപ്പ് ക്രിക്കറ്റ് : അഫ്ഗാനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ്

 
ലോകകപ്പ് ക്രിക്കറ്റ് : അഫ്ഗാനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ്

മാഞ്ചസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ അഫ്ഗാനെതിരെ ഇംഗ്ലണ്ട് മികച്ച നിലയിൽ. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 40 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 269 എന്ന നിലയിലാണ്. മികച്ച ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. റൂട്ടും(67) മോര്‍ഗനുമാണ്(80) ക്രീസില്‍. വിന്സിന്റെയും,ജോണി ബെയര്‍‌സ്റ്റോയുടെയും വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്.

31 പന്തില്‍ 26 റണ്‍സെടുത്ത വിൻസ് ആദ്യം പുറത്തായി. പിന്നീട് ജോണി ബെയര്‍‌സ്റ്റോയും,റൂട്ടും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 120 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. 90 റൺസ് എടുത്ത ജോണി ബെയര്‍‌സ്റ്റോയെ നൈബ് ആണ് പുറത്താക്കിയത്.

Related Topics

Share this story