Times Kerala

വാവേ മേറ്റ് എക്‌സ് വിപണിയില്‍ എത്താൻ വൈകും

 
വാവേ മേറ്റ് എക്‌സ് വിപണിയില്‍ എത്താൻ വൈകും

സ്മാര്‍ട്ട്ഫോണ്‍ കമ്ബനിയായ വാവേയുടെ ഫോള്‍ഡബിള്‍ ഫോണ്‍ വാവേ മേറ്റ് എക്‌സ് വിപണിയില്‍ എത്താന്‍ വൈകും. സെപ്റ്റെംബറിന് ശേഷമേ ഫോണ്‍ വിപണിയില്‍ എത്തുകയുള്ളൂ. നേരത്തെ ജൂണില്‍ ഫോണ്‍ വിപണിയില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഫോണിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഫോണ്‍ വിപണിയില്‍ എത്താന്‍ വൈകുന്നത്.

സാംസങ് ഗാലക്‌സി ഫോള്‍ഡബിള്‍ ഫോണ്‍ ഇറങ്ങിയതിന് തൊട്ട് പിന്നാലെ അത് കൈയില്‍ ഇരുന്ന് സ്ക്രീന്‍ പൊട്ടന്‍ തുടങ്ങിയതോടെ അവര്‍ ഫോണ്‍ പിന്‍വലിച്ചിരുന്നു. അതിനാലാണ് വാവേയും തങ്ങളുടെ പോണ്‍ ഇറക്കുന്നതില്‍ താമസിപ്പിക്കുന്നത്.

സാംസങ് ഫെബ്രുവരിയിലാണ് അവരുടെ ഫോള്‍ഡബിള്‍ ഫോണ്‍ പരീക്ഷാടിസ്ഥാനത്തില്‍ ആദ്യ നിരീക്ഷണത്തിനായി റിവ്യൂവര്‍മാര്‍ക്ക് കൊടുത്ത് തുടങ്ങിയത്. എന്നാല്‍ ഇവരുടെ കൈയില്‍ ഇരുന്ന് ഫോണ്‍ സ്ക്രീന്‍ പൊട്ടന്‍ തുടങ്ങിയതോടെ സാംസങ് ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത് നീട്ടി വെക്കുകയായിരുന്നു.

സാംസങിന് സംഭവിച്ചത് ഉണ്ടാകാതിരിക്കാന്‍ ആണ് വാവേ അവരുടെ ഫോള്‍ഡബിള്‍ ഫോണ്‍ സൂക്ഷ്മമായി ഒന്നുകൂടി പരിശോധിക്കാന്‍ വേണ്ടി ഇപ്പോള്‍ വിപണിയില്‍ എത്തിക്കാത്തത്.

Related Topics

Share this story