Nature

നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ജ​ല​സം​ഭ​ര​ണി ത​ക​ര്‍​ന്ന് 3 തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ജ​ല​സം​ഭ​ര​ണി ത​ക​ര്‍​ന്ന് മൂ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ക്കുകയും ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍ക്കുകയും ചെയ്തു. പ​രി​ക്കേ​റ്റ​വ​രി​ല്‍ ആ​റു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 110 എം​എ​ല്‍​ഡി ജ​ല​സം​ഭ​ര​ണി​യാ​ണ് ത​ക​ര്‍​ന്നു ​വീ​ണ​ത്.

നോ​ര്‍​ത്ത് ബെം​ഗ​ളൂ​രു​വി​ലെ അ​മൃ​ത​ള്ളി​യി​ല്‍ ഇന്നലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. 40 അ​ടി ഉ​യ​ര​മു​ള്ള ജ​ല​സം​ഭ​ര​ണി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബം​ഗ​ളൂ​രു വാ​ട്ട​ര്‍ സ​പ്ലൈ​യു​ടെ ഭാ​ഗ​മാ​യാ​ണ് ജ​ല​സം​ഭ​ര​ണി നി​ര്‍​മി​ച്ചി​രു​ന്ന​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.