ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ്
Jun 17, 2019, 11:21 IST
വാഷിംഗ്ടണ്‍ ഡിസി: ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖാന് ഒരു ദുരന്തമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അടുത്ത ദിവസങ്ങളില്‍ ലണ്ടനിലുണ്ടായ കത്തിക്കുത്ത്, വെടിവയ്പ് അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി ഖാനാണെന്നും ലണ്ടന്‍ നഗരത്തെ നശിപ്പിക്കുന്ന അയാള്‍ ഒരു ദേശീയ അപമാനമാണ്. ലണ്ടനു പുതിയ മേയര്‍ വേണം. -ട്രംപ് പറഞ്ഞു.