Times Kerala

ഇന്ത്യ-പാക് ആവേശ പോരാട്ടത്തില്‍ കോഹ്ലിക്ക് പറ്റിയത് വൻ അബദ്ധം.!!

 
ഇന്ത്യ-പാക് ആവേശ പോരാട്ടത്തില്‍ കോഹ്ലിക്ക് പറ്റിയത് വൻ അബദ്ധം.!!

മാഞ്ചെസ്റ്റര്‍: ലോകകപ്പിലെ ആവേശപോരാട്ടമായിരുന്നു ഇന്നലെ നടന്ന ഇന്ത്യ-പാക് മത്സരം. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പുറത്താകലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരിക്കുന്നത്.

കോഹ്‌ലിക്ക് പറ്റിയ പിഴവ് ഇങ്ങനെ:

65 പന്തില്‍ നിന്ന് 77 റണസെടുത്ത കോഹ്ലി മുഹമ്മദ് ആമിറിന്റെ പന്തില്‍ കീപ്പറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പന്ത് ബാറ്റില്‍ ഉരസിയെന്ന് കരുതിയായിരുന്നു കോഹ്ലി പവലിയനിലേക്ക് മടങ്ങിയത്. ആ പന്തില്‍ സര്‍ഫ്രാസ് വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചിരുന്നില്ല. എന്നാല്‍ ഔട്ടാണെന്ന് ഉറപ്പിച്ച് കോഹ്ലി ക്രീസ് വിടുകയായിരുന്നു.

പിന്നീട് ടിവി റീപ്ലേയില്‍ പന്ത് ബാറ്റില്‍ ഉരസിയിട്ടില്ലെന്ന് വ്യക്തമായി, തുടര്‍ന്ന് ഡ്രസിങ് റൂമിലിരുന്ന് ധോണിയും കോഹ്‌ലിയും ചേര്‍ന്ന് ബാറ്റ് പരിശോധിച്ചു. ബാറ്റിന്റെ പിടി അയഞ്ഞതാണെന്നും ഇത് മൂലം ബാറ്റ് വീശിയപ്പോള്‍ ശബ്ദം കേള്‍ക്കുകയും അത് പന്ത് ഉരസിയതാണെന്ന് കോഹ്ലി തെറ്റിധരിക്കുകയുമായിരുന്നെന്നാണ് വിവരം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍ നേടി.

Related Topics

Share this story