Times Kerala

മുട്ടവിൽപ്പനക്കാരന്റെ വണ്ടിയിൽ നിന്നും മുട്ട മോഷണം; പൊലീസ്​ ഹെഡ്​​കോൺസ്​റ്റബിളിന്​ സസ്​പെൻഷൻ

 
മുട്ടവിൽപ്പനക്കാരന്റെ വണ്ടിയിൽ നിന്നും മുട്ട മോഷണം; പൊലീസ്​ ഹെഡ്​​കോൺസ്​റ്റബിളിന്​ സസ്​പെൻഷൻ

ചണ്ഡീഗഡ്​: മുട്ടവിൽപ്പനക്കാരന്റെ വണ്ടിയിൽ നിന്നും മുട്ട മോഷ്​ടിച്ച് പാൻറ്സിന്റെ പോക്കറ്റിൽ വെച്ച പൊലീസിന്​ സസ്​പെൻഷൻ. ഹെഡ്​കോൺസ്​റ്റബിൾ പ്രിത്പാൽ സിംഗിനെയാണ് ഡിപ്പാർട്ട്​മെൻറ്​ സസ്​പെൻഡ്​ ചെയ്​തത്​. സ്​കൂട്ടറിലെത്തിയ മുട്ട വിൽപനക്കാരൻ വാഹനം റോഡരികിൽ പാർക്ക്​ ചെയ്​ത ശേഷം കടകളിലേക്ക്​​​ മുട്ട വിതരണം നടത്തുന്നതിനിടയിലാണ് പ്രിത്പാൽ മോഷണം നടത്തിയത്. മോഷണം നടത്തുന്ന വിഡിയോ ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌തു. ഇതോടെ മോഷണം വാർത്തയാവുകയും പഞ്ചാബ്​ പൊലീസ്​ ഡിപ്പാർട്ട്​മെൻറ്​ പ്രിത്പാലിനെ സസ്​പെൻറ്​ ചെയ്യുകയുമായിരുന്നു.

Related Topics

Share this story