Times Kerala

ഗാസയിൽ കൂട്ടക്കുരുതി തുടരുന്നു; അഭയാർത്ഥി ക്യാംപിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 8 കുട്ടികളടക്കം 10 പേർ മരിച്ചു

 
ഗാസയിൽ കൂട്ടക്കുരുതി തുടരുന്നു; അഭയാർത്ഥി ക്യാംപിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 8 കുട്ടികളടക്കം 10 പേർ മരിച്ചു

ഗാസ: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. അഭയാർത്ഥി ക്യാംപിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 8 കുട്ടികളും 2 സ്ത്രീകളുമടക്കം 10 പേർ ദാരുണമായി കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട മുഴുവൻ പേരും എന്നാണു രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെയാണ് മേഖലയിൽ ഇസ്രായേലിൻരെ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷം രക്ഷാപ്രവർത്തകർ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കുട്ടികളടക്കം പത്തുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാമെന്നു സംശയിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

Related Topics

Share this story