Times Kerala

കോവിഡ്​ ബാധിച്ച് മാതൃസഹോദരി​ മരിച്ചു; സംസ്കാരത്തിനിടെ വൈദ്യുതി ലൈൻ വീണ്​ ഷോക്കേറ്റ്​ യുവാവിന് ദാരുണാന്ത്യം

 
കോവിഡ്​ ബാധിച്ച് മാതൃസഹോദരി​ മരിച്ചു; സംസ്കാരത്തിനിടെ വൈദ്യുതി ലൈൻ വീണ്​ ഷോക്കേറ്റ്​ യുവാവിന് ദാരുണാന്ത്യം

കൊല്ലം: കോവിഡ് ബാധിച്ച് മരിച്ച്‌ മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ്​ മരിച്ചു. സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ അടുത്ത പറമ്പിലെ മരം കടപുഴകി വൈദ്യുതി ലൈനിൽ ക്കുകയും, തുടർന്ന് വൈദ്യുതി ലൈൻ യുവാവിന്‍റെ മേൽ വീഴുകയായിരുന്നു. കടയ്ക്കൽ അടയമൺ ഇരട്ടക്കുളം അനീഷ് ഭവനിൽ അനീഷാണ് (30)മരിച്ചത്. മാതൃസഹോദരിയായ കല്ലുവാതുക്കൽ പാരിപ്പള്ളി എഴിപ്പുറം പുതുവൽ പുത്തൻ വീട്ടിൽ ചന്ദ്രികയുടെ സംസ്കാരത്തിന് എത്തിയതായിരുന്നു അനീഷ്.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ.

Related Topics

Share this story