Times Kerala

ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും

 
ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഈ ഫംഗസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതേ ഫംഗസാണ് കേരളത്തിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ കോവിഡ് വരുന്നതിന് മുൻപ് തന്നെ ഇത്തരമൊരു ഇൻഫെക്ഷൻ കണ്ടെത്തിയിരുന്നു. അതിനാൽ ഈ കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ ശേഖരിച്ചു കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story