Times Kerala

സ്വന്തം ഭാഷയിലെ ദളിത് വിരുദ്ധത കണ്ട് തളർന്നിരിക്കുമ്പോഴാണ്..മണ്ഡേലയും,കർണ്ണനും കണ്ടത്, ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്; ഹരീഷ് പേരടി

 
സ്വന്തം ഭാഷയിലെ ദളിത് വിരുദ്ധത കണ്ട് തളർന്നിരിക്കുമ്പോഴാണ്..മണ്ഡേലയും,കർണ്ണനും കണ്ടത്, ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്; ഹരീഷ് പേരടി

ദളിത് പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച ധനുഷിന്റെ ‘കര്‍ണന്‍’, ‘മണ്ഡേല’ എന്നീ സിനിമകളെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. മലയാള സിനിമകളിലെ ദളിത് വിരുദ്ധത കണ്ട് തളര്‍ന്നിരിക്കുമ്പോഴാണ് മണ്ഡേലയും, കര്‍ണ്ണനും കണ്ടത്. സത്യത്തിന്റെ രാഷ്ട്രീയത്തിന് കുടിവെള്ളം കിട്ടിയതു പോലെ തോന്നി എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്‌ബുക്കിൽ  കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ പോസ്റ്റ്…

സ്വന്തം ഭാഷയിലെ ദളിത് വിരുദ്ധത കണ്ട് തളര്‍ന്നിരിക്കുമ്പോഴാണ്.. മണ്ഡേലയും, കര്‍ണ്ണനും കണ്ടത്… സത്യത്തിന്റെ രാഷ്ട്രീയത്തിന് കുടിവെള്ളം കിട്ടിയതു പോലെ…. തമിഴന്‍ രാഷ്ട്രീയം പറയുമ്പോള്‍ അങ്ങിനെയാണ്…

വരണ്ട തൊണ്ടകള്‍ നനഞ്ഞു തുടങ്ങും… എന്നിലെ പ്രേക്ഷകന്‍ ഒറ്റക്കിരുന്ന് കൈയ്യടിച്ചു, വിസിലടിച്ചു, കരഞ്ഞു… മണ്ഡേലയും കര്‍ണ്ണനും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്…

കഴിഞ്ഞ ദിവസമാണ് കര്‍ണന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ദളിത് രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. യോഗി ബാബുവിനെ നായകനാക്കി മഡോണെ അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് മണ്ഡേല. സിനിമയില്‍ പ്രത്യേക ജാതിവിഭാഗത്തെ അവഹേളിക്കുന്നതായി ആരോപിച്ച് തമിഴ്‌നാട് ബാര്‍ബര്‍ യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ ചിത്രം വീണ്ടും സെന്‍സറിംഗിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Related Topics

Share this story