Times Kerala

സെല്‍ഫിയെടുക്കുന്നതിനിടെ ട്രാക്ടര്‍ കിണറ്റില്‍ വീണു; 20കാരൻ മരിച്ചു

 
സെല്‍ഫിയെടുക്കുന്നതിനിടെ ട്രാക്ടര്‍ കിണറ്റില്‍ വീണു; 20കാരൻ മരിച്ചു

തിരുപത്തൂര്‍ : തമിഴ്നാട്ടിൽ ട്രാക്ടറില്‍ ഇരുന്ന് സെൽഫി എടുക്കുന്നതിനിടെ 20കാരന്‍ വാഹനത്തോടൊപ്പം കിണറ്റില്‍ വീണു മരിച്ചു. ചെന്നൈയില്‍ കാറ്ററിങ് കമ്ബനിയില്‍ ജോലി ചെയ്തിരുന്ന കെ. സജീവാണ് മരിച്ചത് . വെള്ളിയാഴ്ച വാണിയമ്ബാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലായിരുന്നു അപകടം നടന്നത് .

Related Topics

Share this story