Times Kerala

ചട്ടം പടിപ്പിക്കാനെന്ന് പറഞ്ഞ് മർദ്ദനം ; മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മർദിച്ച സംഭവത്തിൽ അച്ഛനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു

 
ചട്ടം പടിപ്പിക്കാനെന്ന് പറഞ്ഞ് മർദ്ദനം ;  മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മർദിച്ച സംഭവത്തിൽ  അച്ഛനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ക്രൂരമായി മർദ്ദിച്ച പിതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്തു. മട്ടാഞ്ചേരി സ്വദേശി സുധീറിനെതിരെയാണ് പൊലീസ് വധ ശ്രമത്തിന് കേസ് എടുത്തിരിക്കുന്നത് . കൂടാതെ കുട്ടിയെ 15 വയസു മുതൽ ഇയ്യാൾ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ചട്ടം പഠിപ്പിക്കാൻ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. സംഭവത്തിൽ പോലീസ് പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

Related Topics

Share this story