Times Kerala

ഇറ്റാലിയൻ ഓപ്പൺ ടെന്നീസ്; സ്വെരേവിനെ വീഴ്ത്തി നദാൽ സെമിയിൽ

 
ഇറ്റാലിയൻ ഓപ്പൺ ടെന്നീസ്; സ്വെരേവിനെ വീഴ്ത്തി നദാൽ സെമിയിൽ

ഇറ്റാലിയൻ ഓപ്പൺ ടെന്നീസിന്റെ സെമി ഫൈനലിൽ പ്രവേശിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ. ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയാണ് നദാലിന്റെ സെമി പ്രവേശനം. നേരിട്ടുള്ള സെറ്റുകൾക്കാണ് നദാലിന്റെ വിജയം. സ്കോർ 3-6, 4-6.

അമേരിക്കയുടെ റെയ്‌ലി ഒപെൽക്കയാണ് സെമിയിൽ നദാലിന്റെ എതിരാളി. അർജന്റീനയുടെ ഫെഡറികോ ഡെൽബോണിസിനെ വീഴ്ത്തിയാണ് ഒപെൽക്ക സെമിയിലെത്തിയത്. ഇന്നലെ നടക്കേണ്ടിയിരുന്ന ചില ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മഴമൂലം മാറ്റിയിരുന്നു. അത് നടന്നതിന് ശേഷമേ ബാക്കിയുള്ള സെമി താരങ്ങൾ ആരൊക്കെയാണെന്ന് അറിയുകയുള്ളൂ.

Related Topics

Share this story