Times Kerala

കൊവിഡ് സന്നദ്ധ പ്രവർത്തനം മറയാക്കി കാറിൽ മദ്യ വില്‍പ്പന; രണ്ടു യുവാക്കൾ അറസ്റ്റിൽ

 
കൊവിഡ് സന്നദ്ധ പ്രവർത്തനം മറയാക്കി കാറിൽ മദ്യ വില്‍പ്പന; രണ്ടു യുവാക്കൾ അറസ്റ്റിൽ

കോട്ടയം: കൊവിഡ് സന്നദ്ധ പ്രവർത്തനം മറയാക്കി കാറിൽ കറങ്ങി അനധികൃത മദ്യ വില്‍പ്പന നടത്തിയ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ് , നടയ്ക്കൽ ഫർണിച്ചർ മാർട്ട് നടത്തി വരുന്ന ഇലക്കയം വീട്ടിൽ പരീകൊച്ച് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതിയായ ഷിയാസിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു. ഈരറ്റുപേട്ട, പനകപ്പാലം, തലപ്പലം ഭാഗങ്ങളിലായാണ് തമിഴ്നാട് നിർമ്മിത മദ്യം ഇവര്‍ കാറിൽ വില്‍പ്പന നടത്തിയത്. തമിഴ്നാട്ടിൽ നിന്നും ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് പച്ചക്കറി വണ്ടിയിൽ പ്രതികള്‍ മദ്യം കടത്തിക്കൊണ്ടുവന്നത്. അതേസമയം ഷിയാസിന്‍റെ വീട്ടില്‍ എക്സൈസ്സ് നടത്തിയ പരിശേധനയിൽ പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളും അഞ്ച് ലിറ്ററോളം വ്യാജ മദ്യവും കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും ഇയാള്‍ ഓടി രക്ഷപ്പെട്ടതായും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കിയതായും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Topics

Share this story