Times Kerala

കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നത്​ തൽക്കാലത്തേക്ക്​ മാറ്റിവയ്ക്കണം; വികസിത രാജ്യങ്ങളോട്​ ലോകാരോഗ്യസംഘടന

 
കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നത്​ തൽക്കാലത്തേക്ക്​ മാറ്റിവയ്ക്കണം; വികസിത രാജ്യങ്ങളോട്​ ലോകാരോഗ്യസംഘടന

ജനീവ: കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നത്​ തൽക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോട് അഭ്യർത്ഥിച്ച്​ ലോകാരോഗ്യസംഘടന. കുട്ടികൾക്ക്​ നൽകാനായി മാറ്റിവെച്ച വാക്​സിൻ ദരിദ്ര രാജ്യങ്ങൾക്ക്​ നൽകണമെന്നും ജനീവയിൽ നടന്ന വെർച്വൽ കോൺഫറൻസിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ആവശ്യപ്പെട്ടു.വരുമാനം കുറവുള്ള രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക്​ പോലും വാക്​സിൻ ലഭ്യമായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കും മാറ്റിവച്ചിരിക്കുന്ന വാക്​സിൻ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക്​ നൽകാൻ വികസിത രാജ്യങ്ങൾ തയാറാവണമെന്നാണ് അദ്ദേഹം ആവഷ്യപ്പെട്ടത്.

Related Topics

Share this story