Times Kerala

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തി വന്നയാൾ കണ്ണൂരിൽ പിടിയിലായി

 
വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തി വന്നയാൾ കണ്ണൂരിൽ പിടിയിലായി

കണ്ണൂർ: വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തി വന്നയാൾ കണ്ണൂരിൽ പിടിയിലായി. ചൊക്ളിയിൽ വാടകയ്ക്ക് വീട് എടുത്തു കഞ്ചാവ് വില്പന നടത്തിയ ഇയാളെ എക്സ്സൈസ് സംഘമാണ് പിടികൂടിയത്. പെരിങ്ങാടി സ്വദേശി കെ അശ്മീരാണ് പിടിയിലായത്.

ഇയാളിൽ നിന്നും ഏഴു കിലോ കഞ്ചാവും പിടികൂടി.ഒന്നര മാസമായി ഇയാൾ ചൊക്ലിയിൽ വാടക വീട് എടുത്തു കഞ്ചാവ് വില്പന നടത്തുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുമാണ് കഞ്ചാവും മറ്റു മയക്കുമരുന്നുകളും കൊണ്ട് വന്നിരുന്നത്.

Related Topics

Share this story