Times Kerala

മലപ്പുറത്ത് കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; ആക്രമണം സ്‌കാനിംഗിനായി കൊണ്ടു പോകും വഴി; പ്രതി കസ്റ്റഡിയിൽ

 
മലപ്പുറത്ത് കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; ആക്രമണം സ്‌കാനിംഗിനായി കൊണ്ടു പോകും വഴി; പ്രതി കസ്റ്റഡിയിൽ

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയായ യുവതിയെപീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകനായ പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്,യുവതിയെ സ്‌കാനിംഗിനായി കൊണ്ടുപോകുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.വണ്ടൂര്‍ സ്വദേശിനിയെ കൊവിഡ് പോസിറ്റിവായി സ്‌കാനിംഗിന് വേണ്ടി പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടു പോകും വഴിയാണ് ഉപദ്രവിച്ചത്.ആ സമയം പ്രതികരിക്കാനുള്ള ആരോഗ്യനില യുവതിക്കുണ്ടായിരുന്നില്ല. പിന്നീട് ന്യുമോണിയ പിടിപെട്ടു യുവതി ചികിത്സയിലായിരുന്നതായാണ് വിവരം . തുടർന്ന് കഴിഞ്ഞ ദിവസമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Related Topics

Share this story