Times Kerala

രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 8,506 രോഗബാധിതർ

 
രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 8,506 രോഗബാധിതർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 8,506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ ഇതാദ്യമായാണ് പുതിയ കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെ ആകുന്നത്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,80,981 ആണ്. നിലവിൽ ഡൽഹിയിൽ 71,794 സജീവ കേസുകളാണുള്ളത്. ഇതുവരെ സംസ്ഥാനത്ത് 20,907 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Related Topics

Share this story