Times Kerala

ഡൽഹിയിൽ അഞ്ച് മാസം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു

 
ഡൽഹിയിൽ അഞ്ച് മാസം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് മാസം പ്രായമുള്ള കുട്ടി മരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ കുട്ടിയുടെ ശ്വാസകോശത്തിൽ വൈറസ് ബാധിച്ചതായി വൈദ്യപരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് ആറ് ദിവസം വെന്‍റിലേറ്ററിൽ കിടന്ന ശേഷം ബുധനാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

Related Topics

Share this story