Times Kerala

ആമസോണിൽ ഓർഡർ ചെയ്​തത്​ മൗത്ത്‌വാഷ്​, കിട്ടിയത്​ റെഡ്​മി നോട്ട്​ 10.!!

 
ആമസോണിൽ ഓർഡർ ചെയ്​തത്​ മൗത്ത്‌വാഷ്​, കിട്ടിയത്​ റെഡ്​മി നോട്ട്​ 10.!!

ആമസോണിൽ മൗത്​ വാഷ്​ ഓർഡർ ചെയ്​തപ്പോൾ കിട്ടിയത്​ റെഡ്​മിയുടെ ഏറ്റവും പുതിയ ഫോണുകളിൽ ഒന്നായ റെഡ്​മി നോട്ട്​ 10. ലോകേഷ്​ ദാഗ എന്ന യുവാവിനാണ്‌ മൗത്ത് വാഷിനു പകരം​ ഫോൺ ലഭിച്ചത്​. യുവാവ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, വന്ന ഉത്​പന്നത്തി​െൻറ പാക്കേജിങ്​ ലേബലിൽ തന്റെ വിവരങ്ങളാണുള്ളത്​ എങ്കിലും ഇൻവോയിസ്​ മറ്റാരുടെയോ വിവരങ്ങൾ ആണെന്നും ലോകേഷ്​ മറ്റൊരു ട്വീറ്റിലൂടെ വ്യക്​തമാക്കി. ഫോൺ ബുക്ക് ചെയ്ത ആൾക്ക്​ തന്നെ അത്​ എത്തിക്കാനായി താൻ ആമസോണിന്​ മെയിൽ അയച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

Related Topics

Share this story