Times Kerala

തിരുവനന്തപുരത്ത് യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തി, മുൻവൈരാഗ്യമെന്ന് പൊലീസ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന കോൺഗ്രസ് ആരോപണം

 
തിരുവനന്തപുരത്ത് യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തി, മുൻവൈരാഗ്യമെന്ന് പൊലീസ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന കോൺഗ്രസ് ആരോപണം

തിരുവനന്തപുരം: യുവാവിനെ മർദിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി. കുളത്തൂർ ഗുരുനഗർ സ്വദേശിയുമായ രതീഷിനെ (27) യാണ് അസുഖ ബാധിതരായ മാതാപിതാക്കൾക്ക് ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം വാങ്ങാനെത്തിയ സമയം ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. ഇയാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ കുളത്തൂർ ജങ്ഷനിലായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് തുമ്പ പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീട് ആക്രമിച്ച കേസിൽ രതീഷും ഉൾപ്പെട്ടിരുന്നു എന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് റിപ്പോർട്ട്. അതേസമയം,സിപിഎം നേതാക്കളുടെ അറിവോടെ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ടു വരുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

Related Topics

Share this story