Times Kerala

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

 
കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൂണേരി പഞ്ചായത്തിൽ 49.50%, കക്കോടി 44.29%, ഒളവണ്ണ 41%, ചേളന്നൂർ 40.32 % എന്നിങ്ങനെയാണ് ടിപിആര്‍ കണക്ക്. ജില്ലയിലെ 40 തദ്ദേശസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ന് മുകളിലുമാണ്.

Related Topics

Share this story