Times Kerala

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്‌

 
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്‌

എറണാകുളം: എസ്എൻഡിപി യോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പൊതുയോഗം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 22 ന് ചേർത്തലയിൽ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്താനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. സർക്കാർ നടപടിയിൽ കോടതി അതൃപ്തിയും രേഖപ്പെടുത്തി.സംസ്ഥാനത്ത്‌ ദിനംപ്രതി കാൽലക്ഷത്തോളം പേർ കൊവിഡ് ബാധിതരാവുന്ന പശ്ചാത്തലത്തിലാണ് 9500 ഓളം പേർ പങ്കെടുക്കുന്ന വാർഷിക പൊതുയോഗം നടത്താൻ അനുമതി നൽകിയിരിക്കുന്നതെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിലയിരുത്തി.

Related Topics

Share this story