Times Kerala

‘ബോളിവുഡില്‍ പോയപ്പോള്‍ നമ്മുടെ നടന്‍മാരെ അവര്‍ക്ക് അറിയില്ല, അൽഫോൺസ് പുത്രന്‍ തന്റെ കുറിപ്പ് തെറ്റായി വായിച്ചതാണ്’; വിവാദങ്ങളോട് പ്രതികരിച്ച് ഒമര്‍ ലുലു

 
‘ബോളിവുഡില്‍ പോയപ്പോള്‍ നമ്മുടെ നടന്‍മാരെ അവര്‍ക്ക് അറിയില്ല, അൽഫോൺസ് പുത്രന്‍ തന്റെ കുറിപ്പ് തെറ്റായി വായിച്ചതാണ്’; വിവാദങ്ങളോട് പ്രതികരിച്ച് ഒമര്‍ ലുലു

രജനികാന്ത്, വിജയ് തുടങ്ങിയ നടന്‍മാരെ പോലെ സ്റ്റാര്‍ഡം ഉള്ള നടന്‍മാര്‍ മലയാളത്തില്‍ ഇല്ലാത്തതെന്തെന്ന സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ സംവിധായകന്‍ അൽഫോൺസ് പുത്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അല്‍ഫോന്‍സ് പുത്രന്‍ തെറ്റായി വായിച്ചതാണ് എന്ന് ഒമര്‍ ലുലു പറയുന്നത്. റിപ്പോര്‍ട്ടര്‍ ലൈവിനോണ്ടായിരുന്നു ഒമറിന്റെ പ്രതികരണം.

താന്‍ ഉദ്ദേശിച്ചതും അല്‍ഫോന്‍സ് പുത്രന്‍ ഉദ്ദേശിച്ചതും വേറെ വേറെയാണ്. ബോളിവുഡില്‍ ഒരു ആല്‍ബം ചെയ്യാന്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ക്ക് അല്ലു അര്‍ജുന്‍ അറിയാം, പ്രഭാസിനെ അറിയാം, യാഷിനെ അറിയാം. പക്ഷേ സാധാരണക്കാര്‍ക്ക് നമ്മുടെ നടന്‍മാരെ അറിയില്ല-ഒമർ ലുലു പറയുന്നു. മോഹന്‍ലാലിനെ പോലും കമ്പനി എന്ന സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് മനസിലായത്. പഴയ ലാലേട്ടനെ പോലെ ആക്ഷനും ഡാന്‍സും എല്ലാം ഒന്നിച്ചു ചെയ്യാന്‍ പറ്റിയ ഒരു സ്റ്റാര്‍ ഇന്ന് മലയാളത്തിലില്ല. അങ്ങനെ ഒരു സ്റ്റാര്‍ വരണം എന്നും സംവിധായകന്‍ പറയുന്നു.

ഫഹദിനെയാണ് പുതിയ നടന്‍മാരില്‍ ഏറ്റവും ഇഷ്ടം. എന്നാല്‍ പഴയ മോഹന്‍ലാലിനെ പോലെ രാജാവിന്റെ മകനോ അല്ലെങ്കില്‍ മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയോ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ഒരു നടന്‍ വേണമെന്നാണ് താന്‍ ഉദേശിച്ചത് എന്നാണു ഒമര്‍ലുലു ചാനലിനോട് പറയുന്നത്.

വിവാദങ്ങൾക്ക് ഇടയാക്കിയ ഒമര്‍ ലുലുവിവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

രജനി, ചിരഞ്ജീവി, അല്ലു അര്‍ജുന്‍,വിജയ് ഇപ്പോള്‍ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാര്‍ഡം മലയാളത്തില്‍ ഏതെങ്കിലും ഒരു നടന് ഉണ്ടോ. അതുപോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത് ?

അല്ലു അര്‍ജ്ജുന്‍,രജനി സാര്‍ സ്റ്റാര്‍ഡം നേടിയത് ബിഗ് ബഡ്ജറ്റ് ചിത്രം ചെയ്തിട്ടല്ല. അല്ലൂ റോം കോം മൂവിസിലൂടെയാണ് സ്റ്റാര്‍ ആയത്. ഇവിടെ കേരളത്തില്‍ വിജയ് സിനിമക്ക് കിട്ടുന്ന ഇനീഷ്യല്‍ മാത്രം നോക്കിയാല്‍ മതി അതിന്റെ പകുതി എങ്കിലും ഇനീഷ്യല്‍ നമ്മുടെ ഏതെങ്കിലും നടന്‍മാര്‍ക്ക് അന്യ സംസ്ഥാനത്ത് കിട്ടുമോ ?

Related Topics

Share this story