Times Kerala

കാര്‍ വാങ്ങാൻ മോഹം; പണം ഇല്ലാത്തതിനാൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍

 
കാര്‍ വാങ്ങാൻ മോഹം; പണം ഇല്ലാത്തതിനാൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍

യു.പി: ഉത്തര്‍പ്രദേശിലെ കനോജ് ജില്ലയിൽ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ മാതാപിതാക്കള്‍ മൂന്നുമാസം പ്രായമുള്ള സ്വന്തം ആണ്‍ കുഞ്ഞിനെ വിറ്റു. ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങ കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു വ്യവസായിക്ക് വിൽക്കുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും ടിര്‍വാ കൊട്ട്വാരി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏറെ നാളുകളായി വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കാർ വാങ്ങാൻ പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ വ്യവസായിക്ക് വിറ്റതെന്ന് കുഞ്ഞിന്റെ മുത്തശ്ശിയും മുത്തച്ഛനും നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്ന് കൊട്ട്വാരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ ഷൈലേന്ദ്രകുമാര്‍ മിശ്ര അറിയിച്ചു.

Related Topics

Share this story