Times Kerala

ഉത്തര്‍പ്രദേശിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു

 
ഉത്തര്‍പ്രദേശിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു

ലഖ്​നോ: യു.പി ജയിലിലുണ്ടായ വെടിവെപ്പില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു. തടവുകാരിലൊരാള്‍ 2 പേരെ വെടിവെച്ച്‌ കൊല്ലുകയും ആക്രമണം നടത്തിയ തടവുകാരനെ പൊലീസ്​ കൊലപ്പെടുത്തുകയുമായിരുന്നു. ചിത്രകൂടിലെ ജില്ല ജയിലിലാണ്​ സംഭവം നടന്നത്. വിചാരണ തടവുകാരനായ അന്‍സുല്‍ ദീക്ഷിതാണ്​ ഗുണ്ടാത്തലവനായ മുകീം കാല, കിഴക്കന്‍ യു.പി ഡോണായ മിറാസുദ്ദീന്‍ എന്നിവരെ കൊലപ്പെടുത്തിയത്. ജയിലില്‍ ആക്രമണം അരങ്ങേറിയതോടെ അന്‍സുലിനെ പൊലീസ്​ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തി.

Related Topics

Share this story