Times Kerala

കോഴിക്കോട് വീട്ടില്‍ വസ്ത്ര വില്‍പ്പന നടത്തിയ വ്യാപാരിക്കെതിരെ പോലീസ് കേസെടുത്തു

 
കോഴിക്കോട് വീട്ടില്‍ വസ്ത്ര വില്‍പ്പന നടത്തിയ വ്യാപാരിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് :കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്കായി ലോക്ഡൗണ്‍ നടപ്പാക്കിയായിരുന്നു .ഇതിന്റെ ഭാഗമായി വസ്ത്രവ്യാപാര ശാലകള്‍ അടച്ചപ്പോള്‍ കടയില്‍ നിന്നും, വസ്ത്രങ്ങള്‍ വീട്ടില്‍ എത്തിച്ച്‌ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയ വ്യാപാരിക്കെതിരെ പോലീസ് കേസെടുത്തു . ടൗ​ണി​ലെ വി.​പി. ടെ​ക്സ്റ്റൈ​ല്‍​സ് ഉ​ട​മ വ​ലി​യ പ​റ​മ്ബത്ത് ജ​മാ​ലി (45)നെ​തി​രെ​യാ​ണ് വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സംഭവത്തിൽ ആ​വ​ശ്യ​ക്കാ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ വീ​ട്ടി​ലെ​ത്താ​ന്‍ പ​റ​യു​ക​യും, ഉ​പ​ഭോ​ക്താ​ക്ക​ള്‍ വീ​ട്ടി​ല്‍ നി​ന്ന് വാ​ങ്ങി പോ​വു​ക​യു​മാ​യി​രു​ന്നു​വെ​ന്നാണ് വ​ള​യം പോലീസ് പറഞ്ഞത് .ഇതേ തുടർന്ന് സ്ത്രീ​ക​ളും, വൃ​ദ്ധ​രും കു​ട്ടി​ക​ള​ട​ക്കം ഇ​ങ്ങ​നെ വീ​ട്ടി​ല്‍ വ​ന്ന് പോ​കു​ന്ന വി​വ​ര​മ​റി​ഞ്ഞ്, പോലീസ് ബു​ധ​നാ​ഴ്ച വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related Topics

Share this story