Times Kerala

കേരളത്തിന് എപ്പോള്‍ വാക്സിന്‍ നല്‍കും? കേന്ദ്രത്തോട് ഹൈക്കോടതി

 
കേരളത്തിന് എപ്പോള്‍ വാക്സിന്‍ നല്‍കും? കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. കേന്ദ്രം ഇക്കാര്യത്തിൽ വെള്ളിയാഴ്ചക്കകം മറുപടി നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. കേരളത്തിലെ ഉയർന്നു വരുന്ന കോവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേന്ദ്രത്തിന് നിർദേശം നൽകിയത്. അതേസമയം വാക്സിൻ വിതരണത്തിൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

Related Topics

Share this story